മാവേലിക്കര
മോടിയാക്കിയ പുത്തൻ പള്ളിക്കൂടങ്ങളിലേക്ക് ആഘോഷമായി അവരെത്തി. പുത്തൻകൂട്ടുകാരെ വരവേൽക്കാൻ വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി. മിഠായിയും വർണബലൂണുകളും കളിപ്പാട്ടങ്ങളും അടക്കം നിരവധി സമ്മാനങ്ങളുമായി അധ്യാപകരും രക്ഷിതാക്കളും കാത്തുനിന്നു. പുത്തനുടുപ്പിട്ട് കളിചിരിയോടെ അക്ഷരമുറ്റത്തേക്കെത്തിയ കുരുന്നുകളെ പാട്ടും നൃത്തവുമായി സ്നേഹോഷ്മളമായി വരവേറ്റു. ജില്ലയിലെ സ്കൂളുകളിൽ പ്രവേശനോത്സവം ആഘോഷമായി.
വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലെ 106 സ്‌കൂളിലും പ്രവേശനോത്സവം ആഘോഷമായി നടന്നു. ഈ വർഷം 1500 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലെത്തി.
വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവം നൂറനാട് കുടശനാട് ഗവ, എസ്ഡിവി എച്ച്എസ്എസിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ചുനക്കര ഗവ. യുപിഎസിൽ ഉപജില്ലാ പ്രവേശനോത്സവം എംഎൽഎ ഉദ്ഘാടനംചെയ്‌തു. അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനായി.
നൂറനാട് പാലമേൽ ഗവ. എൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് ഉദ്ഘാടനംചെയ്‌തു. സുബ്രഹ്‌മണ്യൻ അധ്യക്ഷനായി. വള്ളികുന്നം വട്ടക്കാട്ട് ഇലിപ്പക്കുളം എൽപിഎസിൽ പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനംചെയ്‌തു. സുരേഷ് അധ്യക്ഷനായി. തെക്കേക്കര വാത്തികുളം എൽപിഎസിൽ പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ജയൻ അധ്യക്ഷനായി.
പഞ്ചായത്തിൽ മുഴുവൻ സ്‌കൂളുകളിലും എൽപി, പ്രീപ്രൈമറി കുട്ടികൾക്ക് സ്‌റ്റീൽ വാട്ടർബോട്ടിലുകൾ വിതരണംചെയ്‌തു.
തഴക്കര ഗവ. എൽപിഎസിൽ പ്രസിഡന്റ് ഷീബ സതീഷ് ഉദ്ഘാടനംചെയ്‌തു. അംബിക സത്യനേശൻ അധ്യക്ഷയായി. കുറത്തികാട് സെന്റ് ജോൺസ് എംഎസ്‌സി യുപിഎസിൽ ഫാ. സാമുവേൽ പായിക്കാട്ട് ഉദ്ഘാടനംചെയ്‌തു. പി പ്രമോദ് അധ്യക്ഷനായി. ഭരണിക്കാവ് ഗവ. മോഡൽ യുപിഎസിൽ പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്‌തു. എ തമ്പി അധ്യക്ഷനായി. താമരക്കുളം ചത്തിയറ ഗവ. എൽപിസിൽ പ്രസിഡന്റ് ജി വേണു ഉദ്ഘാടനംചെയ്‌തു. വിനോദ് അധ്യക്ഷനായി. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഗവ. യുപിഎസിൽ പ്രസിഡന്റ് സി സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്‌തു. ശ്രീജ ശിവൻ അധ്യക്ഷയായി. നവീകരിച്ച എൽകെജി, യുകെജി ക്ലാസ്‌മുറികൾ എഇഒ എൻ ഭാമിനി ഉദ്ഘാടനംചെയ്‌തു.
ചാരുംമൂട്
മാവേലിക്കര ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ചുനക്കര ഗവ. യുപി സ്‌കൂളിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ഭാമിനി സന്ദേശം നൽകി.
താമരക്കുളം പഞ്ചായത്ത് പ്രവേശനോത്സവം ചത്തിയറ ഗവ. എൽപിഎസിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി മുഖ്യാതിഥിയായി.
ചത്തിയറ വിഎച്ച്എസ്എസിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി ബി ഹരികുമാർ ഉദ്ഘാടനംചെയ്‌തു. ലേഖ ഉണ്ണി അധ്യക്ഷയായി.
താമരക്കുളം വിവിഎച്ച്എസ്‌എസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ്‌തു. എസ് ഷാജഹാൻ അധ്യക്ഷനായി. പള്ളിക്കൽ ഗവ. എസ്‌കെവി എൽപി സ്‌കൂളിൽ പഞ്ചായത്തംഗം സുമി ഉദയൻ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് സുനിൽ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..