27 May Wednesday

ഒരു മാസത്തെ ഓണറേറിയം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020
ആലപ്പുഴ
ജില്ലയിലെ വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാന്മാർ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.  കേരള സ്റ്റേറ്റ് കയർ മിഷനറി മാനുഫാക്ചെറിങ് കമ്പനി -ചെയർമാൻ കെ പ്രസാദ്‌, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ -ചെയർമാൻ ടി കെ ദേവകുമാർ, ഫോംമാറ്റിങ്സ് (ഇന്ത്യ) ചെയർമാൻ കെ ആർ ഭഗീരഥൻ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമ സ്യൂട്ടിക്കൽസ് ചെയർമാൻ സി ബി ചന്ദ്രബാബു, ദി ആലപ്പി കോപ്പറേറ്റിവ് സ്‌പിന്നിങ് മിൽസ് ചെയർമാൻ എം എ അലിയാർ, മത്സ്യഫെഡ്  ചെയർമാൻ പി പി ചിത്തരഞ്ജൻ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി രാജമ്മ, കേരള കള്ള്ചെത്ത്  തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം സുരേന്ദ്രൻ എന്നിവരാണ്‌ ഇരുപതിനായിരം രൂപ വീതം ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുമെന്ന്‌ അറിയിച്ചത്‌. 
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാൻ ജനങ്ങള്‍ തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top