16 April Friday
ആർഎസ‌്എ‌സ‌് പ്രവർത്തകന്റെ വധം

പ്രതികളെ പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021
 
ചേർത്തല
വയലാർ നാഗംകുളങ്ങരയിൽ ആർഎസ‌്എസ‌് പ്രവർത്തകൻ നന്ദുക‌ൃഷ‌്ണയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ എട്ട‌് എസ‌്ഡിപിഐ പ്രവർത്തകരെയും കോടതി പൊലീസ‌് കസ‌്റ്റഡിയിൽവിട്ടു. വൈദ്യസഹായം ഉറപ്പാക്കണമെന്ന ഉപാധിയോടെ ഏഴ‌് ദിവസത്തേക്കാണ‌് ഇവരെ  കസ‌്റ്റഡിയിൽ വിട്ടത‌്. ആരോഗ്യപ്രശ‌്നങ്ങളുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെന്നും കസ‌്റ്റഡി അപേക്ഷ പരിഗണിക്കവെ പ്രതികൾ കോടതിയെ അറിയിച്ചു. 
ഇതോടെ മുഴുവൻ പ്രതികളെയും വൈദ്യപരിശോധനയ‌്ക്ക‌് വിധേയമാക്കാൻ കോടതി നിർദേശിച്ചു. ചേർത്തല താലൂക്ക‌് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ‌്നങ്ങളില്ലെന്ന‌് കണ്ടെത്തി. വീണ്ടും പ്രതികളെ കോടതിയിൽ എത്തിച്ചശേഷമാണ‌് കസ‌്റ്റഡി അപേക്ഷയിൽ തീർപ്പ‌് കൽപ്പിച്ചത‌്. 
48 മണിക്കൂർ ‌ഇടവിട്ട്‌ പ്രതികളെ വൈദ്യപരിശോധനയ‌്ക്ക‌് വിധേയമാക്കണമെന്ന‌് കോടതി പൊലീസിനോട‌് നിർദേശിച്ചു. പ്രതികൾ ആവശ്യപ്പെട്ടാൽ വൈദ്യസഹായം ലഭ്യമാക്കണം. തെളിവ‌് ശേഖരണത്തിനും ഗൂഢാലോചന തെളിയിക്കുന്നതിനും കൂടുതൽ പ്രതികളെ കണ്ടെത്താനും പ്രതികളെ കസ‌്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട‌്. 
24ന‌് രാത്രി എട്ടോടെയാണ‌് സായുധരായ എസ‌്ഡിപിഐ–-ബിജെപി പ്രവർത്തകർ പരസ‌്പരം ഏറ്റുമുട്ടിയത‌ും നന്ദുക‌ൃഷ‌്ണ വെട്ടേറ്റ‌് മരിച്ചതും.

ഒരാൾകൂടി 
പിടിയിൽ

ചേർത്തല
വയലാർ നാഗംകുളങ്ങരയിൽ ആർഎസ‌്എ‌സ‌് പ്രവർത്തകൻ നന്ദുകൃഷ‌്ണയെ വെട്ടിക്കൊന്ന കേസിൽ ഒരു എസ‌്ഡിപിഐ പ്രവർത്തകൻകൂടി പിടിയിൽ. അരൂക്കുറ്റി വടുതല സഫീർ മൻസിലിൽ അബ്‌ദുൾഗഫാറാണ‌് (48) അറസ്‌റ്റിലായത‌്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. എസ‌്ഡിപിഐ വടുതല ശാഖ പ്രസിഡന്റാണ‌് അബ്‌ദുൾഗഫാറെന്ന‌് പൊലീസ‌് പറഞ്ഞു. ഇയാളെ ചൊവ്വാഴ‌്ച കോടതിയിൽ ഹാജരാക്കും. ഡിവൈഎസ‌്പി വിനോദ‌്പിള്ളയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top