31 January Tuesday
ലക്ഷ്‌മി നന്ദന നടി, നടൻ എസ്‌ ശ്രീറാം

ഭരണഘടനയ്‌ക്കായി സൈക്കിൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിൽ ‘സൈക്കിൾ’ അവതരിപ്പിച്ച ചേർത്തല ഗേൾസ് എച്ച്എസ്എസ് ടീം

 
ആലപ്പുഴ
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി ആധുനിക ജനാധിപത്യ തത്വങ്ങൾ പകർന്ന്‌ ശ്രദ്ധേയമായി ‘സൈക്കിൾ’. മുന്നോട്ടു മാത്രം നീങ്ങുന്ന സൈക്കിൾ പോലെ  ഭരണഘടന മുന്നോട്ടുപോകണമെന്ന സന്ദേശം നൽകുന്ന‘സൈക്കിൾ’ അവതരിപ്പിച്ച്‌  ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം നാടകത്തിൽ ഒന്നാംസ്ഥാനംനേടി. 
എറണാകുളം വിജിലൻസ് പൊലീസ് ഓഫീസർ സുനിൽ ചന്തിരൂർ ആണ് നാടകത്തിന്റെ സംവിധായകൻ. നാടകത്തിൽ ഗുണ്ടയായി വേഷമിട്ട ഡി കെ ലക്ഷ്‌മി നന്ദന മികച്ച നടി.  മാവേലിക്കരമറ്റം സെന്റ്‌ ജോൺസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്‌ ശ്രീറാമിനെ മികച്ച നടനായും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top