23 January Sunday

പി ടി ചാക്കോ പുരസ്‍കാരം 
മന്ത്രി സജി ചെറിയാന് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

പി ടി ചാക്കോ ഫൗണ്ടേഷന്റെ അവാർഡ് മന്ത്രി സജി ചെറിയാന് മന്ത്രി പി പ്രസാദ് നൽകുന്നു

ആലപ്പുഴ 
മികച്ച സാമൂഹിക, പൊതുപ്രവർത്തകന് നൽകുന്ന പി ടി ചാക്കോ ഫൗണ്ടേഷൻ അവാർഡ് മന്ത്രി സജി ചെറിയാന് മന്ത്രി പി പ്രസാദ് സമ്മാനിച്ചു. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവർഡ്. സമ്മേളനം ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനംചെയ്‍തു. ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ടി ടി കുരുവിള അധ്യക്ഷനായി. സംസ്ഥാന ചെയർമാൻ മുക്കം ബേബി സ്വാഗതം പറഞ്ഞു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ മറുപടി പ്രസംഗം നടത്തി. 
ഏറ്റവും നല്ല വിദ്യാലയത്തിന്‌ ഫൗണ്ടേഷന്റെ അവാർഡ് സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസിനായി ഹെഡ്മിസ്ട്രസ് ലിജി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. കലക്ടർ എ അലക്‌സാണ്ടർ, ഡിവൈഎസ്‍പി എൻ ആർ ജയരാജ്, പ്രവാസി മലയാളി റോയ് പി തിയോച്ചൻ, മനോരമ ന്യൂസ് ബ്യൂറോ ചീഫ് റോയ് കൊട്ടാരച്ചിറ, അരുൺ മുട്ടൽ, പി ജെ കുര്യൻ, ജോഷി രാജ്, തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി. ജോളി എതിരേറ്റ് നടത്തിയ വള്ളംകളി വിവരണം പുതുമയായി.  സിപിഐ ജില്ലാ സെക്രെട്ടറി ടി ജെ ആഞ്ചലോസ്, അഡ്വ. പി പി ജോസഫ്, രജി ചെറിയാൻ, ജോസ് ജോൺ വെങ്ങാത്തറ, പി സതീ ദേവി, ജോളി ചേലങ്കേരി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top