07 August Friday

വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനം: ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
ആലപ്പുഴ
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ മന്ത്രി ജി സുധാകരൻ അഭിനന്ദിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലും മികച്ച വിജയം നേടാൻ വിദ്യാർഥികൾക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. കോവിഡ് കാലത്തും കരുതലോടെ സർക്കാർ  പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയത് നേട്ടമാണ് –-  മന്ത്രി പറഞ്ഞു. 
അമ്പലപ്പുഴ മണ്ഡലത്തിലെ  100 ശതമാനം വിജയം നേടിയ തോട്ടപ്പള്ളി നാലുചിറ ഹൈസ്‌കൂൾ, അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പറവൂർ ഗവ. ഹൈസ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ പറവൂർ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ: മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, വട്ടയാൽ സെന്റ് മേരീസ് ഹൈസ്‌കൂൾ,  ആലപ്പുഴ സെന്റ‌് ആന്റണീസ് ഹൈസ്‌കൂൾ, ആലപ്പുഴ ലജനത്തുൾ മുഹമ്മദിയ സ്‌കൂൾ  എന്നിവിടങ്ങളിലെ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.  
 മികച്ച വിജയം നേടിയ സ്‌കൂളുകൾക്ക് ഉപഹാരം നൽകും. പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടിലെ മുഴുവൻ സ്‌കൂളുകളിലും 100 ശതമാനം വിജയം നേടിയത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top