07 August Friday

അറിയുന്നുണ്ടോ വിഘ്‌‌നേഷ്‌ നിനക്കെല്ലാം എ പ്ലസാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 ചാരുംമൂട്  

വിഘ്‌നേഷിന്‌ എഴുതിയ എല്ലാ വിഷയങ്ങൾക്കും ‌‌ എ പ്ലസാണ്‌. എസ്‌എസ്‌എൽസി ഫലംവന്നപ്പോൾ താമരക്കുളം വേടരപ്ലാവ് വരദയിൽ ആഹ്ലാദത്തിന്റെ തിരയിളക്കമില്ല. വിലാപവും സങ്കടങ്ങളും നിറയുകയാണ്‌ ഈ വീട്ടിൽ. വള്ളികുന്നം അമൃതാ എച്ച്എസ്എസിലെ  വിദ്യാർഥിയായിരുന്നു വിഘ്‌നേഷ്‌.  മേയ്‌ ഒമ്പതിനാണ്‌‌ അജയകുമാർ -–- ശ്രീദേവി ദമ്പതികളുടെ മകനായ വിഘ്‌‌നേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌.  മൂന്നു പരീക്ഷകൾ  ബാക്കിവച്ചായിരുന്നു ജീവിതത്തിലെ അർധവിരാമം. ‌  
 കഥകളി സംഗീതം, പദ്യപാരായണം,  ശാസ്ത്രീയ സംഗീതം എന്നിവയിൽ കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.   വിഘ്‌‌നേഷിന്റെ മരണം അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല‌. കോവിഡ്‌ മൂലം മാറ്റിവച്ച അവസാനത്തെ മൂന്നു പരീക്ഷകൾ  കൂടി എഴുതിയിരുന്നെങ്കിൽ എല്ലാ വിഷയങ്ങൾക്കും അവന്‌ എ പ്ലസ്‌ ലഭിച്ചേനേയെന്ന്‌ വിതുമ്പലോടെ അധ്യാപകരും പറയുന്നു. മകന്റെ നേട്ടം  ആഘോഷിക്കാനാവാതെ  സങ്കടപ്പെടുന്ന കുടുംബം നാടിന്റെ വിങ്ങലാകുന്നു‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top