11 July Saturday

മങ്കൊമ്പ് പാലം ജൂണിൽ തുറക്കും: - മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

നിര്‍മാണം പൂര്‍ത്തിയാകുന്ന മങ്കൊമ്പ് പാലം

ആലപ്പുഴ
മങ്കൊമ്പ് പാലം ജൂൺ രണ്ടാംവാരം തുറക്കുമെന്ന് മന്ത്രി ജി സുധാകരൻ. 47 കോടി രൂപ ചെലവിലാണ്‌‌ പാലം നിർമിച്ചത്‌. 1.5 കോടി ഭൂമി ഏറ്റെടുക്കാനായാണ്‌‌ ചെലവഴിച്ചത്. ആവശ്യമായ മണ്ണിന്റെ വിലയിലുണ്ടായ തർക്കങ്ങളെത്തുടർന്ന് 2016ൽ നിർമാണം സ്‌തംഭിച്ചിരുന്നു. പിണറായി സർക്കാർ വന്നശേഷമാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. 95 ശതമാനം നിർമാണവും ഈ സർക്കാരാണ്‌ പൂർത്തിയാക്കിയത്‌. ടാറിങ്ങിനുശേഷം  പരിശോധന നടത്തി തുറന്നുകൊടുക്കും. പിണറായി സർക്കാർ അധികാരമേറ്റശേഷം കുട്ടനാട്ടിൽ നിർമാണം പൂർത്തിയാക്കുന്ന നാലാമത്തെ പാലമാണിത്‌. നാലു പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.  കുട്ടനാട്ടിൽമാത്രം 10 പാലം നിർമിക്കാനാണ്‌ പദ്ധതി. ജില്ലയിൽ 72ഉം കേരളത്തിൽ 440 പാലവുമാണ്‌ നിർമിക്കുന്നത്‌. 
പാലം പണി പൂർത്തിയാക്കുന്നത് മനസിലാക്കി ഏതാനും രാഷ്‌ട്രീയപ്രവർത്തകർ സമരംചെയ്‌തതായി വാർത്ത കണ്ടു. പാലം നിർമാണത്തെക്കുറിച്ചുള്ള അറിവില്ലായ്‌മകൊണ്ടാണ് ഇങ്ങനെ ചെയ്‌തതെങ്കിൽ അവരോട് നമുക്ക് പൊറുക്കാം. അതല്ലാതെ അവസരം കിട്ടിയപ്പോൾ നിർമിക്കാതെ നിർമിക്കുന്നവരെ പരിഹസിക്കാനാണെങ്കിൽ അത് ജനങ്ങൾ പൊറുക്കുകയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽനിന്ന്‌ ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയപ്രവർത്തകർ പിന്മാറണമെന്നും അദേഹം അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top