14 July Tuesday

ലോക്ക്‌‌ഡൗൺ ലംഘിച്ചു; പ്രതിപക്ഷനേതാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

രമേശ് ചെന്നിത്തല ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ പരിപാടിയിൽ നിന്ന്

അമ്പലപ്പുഴ
 കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെയാണ് അമ്പലപ്പുഴ സിഐ കേസെടുത്തത്. മാസ്‌ക്‌ ധരിക്കാത്തതിനും സാമൂഹികഅകലം പാലിക്കാതിരുന്നതിനുമാണ് കേസ്. 
കാലവർഷത്തിനു മുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കുന്നതിനെതിരെ ഒരു വിഭാഗം നടത്തുന്ന റിലേ സത്യാഗ്രഹ സമര സ്ഥലം ചെന്നിത്തല സന്ദർശിച്ചിരുന്നു. പൊഴിമുഖത്തും സന്ദർശനം നടത്തി. കോൺഗ്രസ് നേതാക്കളായ എം ലിജു, എ എ ഷുക്കൂർ, സമരസമിതി ജനറൽ കൺവീനറും ബിഎംഎസ് നേതാവുമായ പ്രദീപ് ഉൾപ്പടെയുള്ളവരാണ് ചെന്നിത്തലയ്‌ക്കൊപ്പം ഞായറാഴ്‌ച പകൽ 11.30 ഓടെ എത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top