15 July Wednesday

43 പ്രവാസികൾ‌കൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
ആലപ്പുഴ
വിദേശത്ത്‌ നിന്നെത്തിയ 43 പേരെ കൂടി കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ദുബായ് –-കൊച്ചി വിമാനത്തിലെത്തിയ ഒമ്പതുപേർ, അബുദാബി–- -കൊച്ചി വിമാനത്തിലെത്തിയ 12 പേർ, ദോഹ-–-കൊച്ചി വിമാനത്തിലെത്തിയ രണ്ടുപേർ,  മസ്‌കറ്റ്‌, ദുബായ്‌ എന്നിവിടങ്ങളിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയ 19പേർ ദുബായിൽനിന്ന്‌  കണ്ണൂരെത്തിയ ഒരാൾ എന്നിവരെയാണ്‌ കെയർസെന്ററുകളിൽ പ്രവേശിപ്പിച്ചത്‌.
ആശുപത്രിയിലുള്ള 46 പേരടക്കം ജില്ലയിൽ ആകെ -4864 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. പരിശോധനയ്‌ക്ക്‌ അയച്ച 2960 സാമ്പിളിൽ 2761 എണ്ണം നെഗറ്റീവാണ്‌. ശനിയാഴ്‌ച 122 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top