04 June Sunday

എസ്എഫ്ഐ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചേപ്പാട് എൻടിപിസി 
കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ മാർച്ച്

കാർത്തികപ്പള്ളി
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി നടത്തിവരുന്ന ജെഎൻഎൻഎസ്‌എംഇ എക്സിബിഷന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി. കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് മാർച്ച് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം റോഷൻ എസ് രമണൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എ അനന്തു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top