19 September Sunday

നെടുമങ്ങാടിനെ സമ്പൂർണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
നെടുമങ്ങാട്‌ 
നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി നെടുമങ്ങാടിനെ സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി പ്രഖ്യാപിച്ചു.
കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ഓൺലൈനിലൂടെ നിർവഹിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് യോഗം നടന്നത്. കൃഷി മന്ത്രി പി പ്രസാദ്, ഡി കെ മുരളി എംഎൽഎ, ജില്ലാ കലക്ടർ നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ആർ ജയദേവൻ, കെഎസ്ടിഎ ഭാരവാഹികൾ, മറ്റ് രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
 നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top