20 November Wednesday

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ തെക്കൻ മേഖലാ പ്രചാരണ ജാഥയ്ക്ക് പേരൂർക്കടയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റൻ എസ്‌ സതീഷ്‌ സംസാരിക്കുന്നു

പേരൂർക്കട
‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തി ആഗസ്ത്‌ 15ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ തെക്കൻ മേഖലാ പ്രചാരണ ജാഥയ്ക്ക് പേരൂർക്കടയിൽ ഉജ്വല വരവേൽപ്പ്. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനും ട്രഷറർ എസ് കെ സജീഷ് മാനേജരുമാണ്‌. ജാഥാംഗം എം വിജിൻ സംസാരിച്ചു.
 
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജി ആർ രതീഷ് അധ്യക്ഷനായി. ജാഥാംഗങ്ങൾക്ക് പുറമെ സിപിഐ എം ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, സുരേഷ് ബാബു, പ്രതിൻ സാജ് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം സബിത, എം ലാലു എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അംശു വാമദേവൻ സ്വാഗതവും നന്ദിനി നന്ദിയും പറഞ്ഞു.
 
കഴക്കൂട്ടം 
വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ആഗസ്‌ത്‌ 15 ന്  ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ ഭാഗമായി  സംസ്ഥാന  പ്രസിഡന്റ്‌ എസ് സതീഷ് ക്യാപ്റ്റനായ  തെക്കൻ മേഖലാ ജാഥയ്‌ക്ക് കഴക്കൂട്ടത്തു സ്വീകരണം നൽകി . ബ്ലോക്ക് പ്രസിഡന്റ്‌ എം സുർജിത്, സെക്രട്ടറി എസ് പ്രശാന്ത് ,ട്രഷറർ ശ്യാം കുളത്തൂർ എന്നിവർ  സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top