കോട്ടയം
ക്രിസ്മസ് വരവറിയിച്ചു, മിന്നിത്തിളങ്ങി മണ്ണിലും വിണ്ണിലും താരകങ്ങൾ. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പതിവുപോലെ വിപണികൾ ഒരുങ്ങിക്കഴിഞ്ഞു.
ലോകകപ്പ് ആവേശത്തിലാണ് ക്രിസ്മസ് വിപണിയും. ഫുട്ബോൾ മാതൃകയിൽ നിർമിച്ച ‘അൽ രിഹ്ല’യാണ് ഇത്തവണത്തെ സ്റ്റാർ. ലോകകപ്പിനായി ഉപയോഗിക്കുന്ന പന്തിന്റെ പേരാണ് അൽ രിഹ്ല. 50 മുതൽ 500 രൂപ വരെ വില വരുന്നവ. അൽരിഹ്ലയ്ക്കെക്കൊപ്പം തന്നെയുണ്ട് ‘മൂത്തമ്മ’യും.
കൊറോണ വന്ന് പോയെങ്കിലും നക്ഷത്രത്തിലിന്നുമുണ്ട് കൊറോണ. ഹാങ് ഔട്ട് ചെയ്യാവുന്ന തരത്തിലുള്ള ആകാശവിളക്കുകളും ധാരാളം. ഏറ്റവും വിലയേറിയ താരമാണ് വെള്ളിനിറമുള്ള കെജിഎഫ്. 200 മുതൽ 1000രൂപയ്ക്ക് മുകളിൽ വിലയുള്ള എൽഇഡി നക്ഷത്രങ്ങൾവരെ വിപണിയിൽ ലഭ്യം. കൂടാതെ ക്രിസ്മസ് ട്രീ, ചെറു പുൽക്കൂടുകൾ എന്നിവയൊക്കെയായി വിപണി ഉണർന്നുകഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..