17 January Sunday

കർഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 

തിരുവനന്തപുരം

കർഷക പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്ത്‌ കർഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം. കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. വില്ലേജ്‌ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. 

തലസ്ഥാനത്ത്‌ ജിപിഒയിലേക്ക്‌ നടത്തിയ മാർച്ച്‌ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ എൽ ജിജി, തുളസി എന്നിവർ സംസാരിച്ചു. 

ചാലയിൽ ജില്ലാ പ്രസിഡന്റ്‌ പി രാമചന്ദ്രൻ നായരും പേരൂർക്കടയിൽ ജോയിന്റ്‌ സെക്രട്ടറി ആർ ദിനേഷ്‌ കുമാറും ഉദ്‌ഘാടനം ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top