17 January Sunday

വികസന നേട്ടങ്ങളുടെ കരുത്തിൽ

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020
 
ബത്തേരി
വികസനരംഗത്ത്‌ ശ്രദ്ദേയമായ നേട്ടങ്ങളാണ്‌ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്‌  ബത്തേരി ബ്ലോക്കിലുണ്ടായത്‌. 
 ബ്ലോക്കിന്‌ കീഴിൽ വരുന്ന നൂൽപ്പുഴ, നെന്മേനി, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലെല്ലാം വികസനവെളിച്ചം എത്തിക്കാൻ കഴിഞ്ഞതിന്റെ മികവിലാണ്‌‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ ബ്ലോക്കിൽ മത്സരിക്കുന്നത്‌. കാർഷികം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗ വികസനം, കുടിവെള്ളം, റോഡ്‌ ഗതാഗതം  എന്നീ മേഖലകളിലെല്ലാം സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ ജനക്ഷേമകരമായ പദ്ധതികൾ  നടപ്പാക്കിയതിന്റെ ആത്മബലം പ്രചാരണപ്രവർത്തനങ്ങളിൽ തെളിഞ്ഞു കാണാം.  1.10 കോടി ചെലവിൽ നടപ്പാക്കിയ സ്വീവേജ‌് ട്രീറ്റ‌്മെന്റ‌് പ്ലാന്റ്‌,   വിദ്യാർഥികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്ന  യുവത കായിക പദ്ധതി, തൊവരിമല കുടിവെള്ള പദ്ധതി, വന്യജീവി പ്രതിരോധം എന്നിവയെല്ലാം ബത്തേരി ബ്ലോക്കിന്റെ പ്രവർത്തന മികവിന്റെ ഉദാഹരണങ്ങളാണ്‌. നിലവിലെ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ ലതാ ശശി, നിലവിലെ മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന വിജയൻ, മുൻ പ്രസിഡന്റ്‌ സി അസൈനാർ, നിലവിലെ ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്‌ എന്നിവരടങ്ങുന്ന പൊതുപ്രവർത്തന രംഗത്ത്‌ മികച്ച പാരമ്പര്യമുള്ളവരുടെ  നേതൃത്വത്തിലാണ്‌ ബത്തേരി ബ്ലോക്കിൽ എൽഡിഎഫ്‌ ജനവിധി തേടുന്നത്‌.
  യുവാക്കൾ, സാമൂഹ്യസാംസ്‌ക്കാരികപ്രവർത്തകർ എന്നിവരും എൽഡിഎഫിനായി മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13ൽ ഏഴ്‌ സീറ്റ്‌ നേടിയാണ്‌ എൽഡിഎഫ്‌ ഭരണത്തിലെത്തിയത്‌. കർഷകരും ആദിവാസികളും അടക്കമുള്ളവരുടെ മണ്ണിൽ ഇത്തവണ കൂടുതൽ സീറ്റുകൾ ഉറപ്പാണെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിന്‌ നാളുകൾ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫ്‌‌ ക്യാമ്പ്‌ ‌ നിരാശയിലാണ്‌. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പോരിന്റെ അലയൊലി കോൺഗ്രസിൽ അടങ്ങിയിട്ടില്ല. ‌ സീറ്റ്‌ ലഭിക്കാത്തവർ പ്രവർത്തനത്തിൽ മുഖംതിരിഞ്ഞ്‌ നിൽക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളിൽ  സ്ഥാനാർഥികളും  പ്രവർത്തകരും ആശങ്കയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top