16 January Saturday

അതിരമ്പുഴയുടെ മനസറിഞ്ഞ്‌ ബിന്ദു ബൈജു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 കോട്ടയം

അതിരമ്പുഴയ്‌ക്ക്‌ ഇനിയും ഏറെ മുന്നേറണം.. വികസനം വേണം... സർക്കാർ ക്ഷേമപദ്ധതികൾ തുടർന്നും ലഭിക്കണം.  കൈകൂപ്പി എൽഡിഎഫ്‌ സ്ഥാനാർഥി ബിന്ദു ബൈജു മാതിരമ്പുഴയും മറ്റ്‌ സ്ഥാനാർഥികളും വോട്ടുചോദിക്കുമ്പോൾ വിജയമുദ്ര കാണിച്ച്‌ പ്രത്യാഭിവാദ്യം ചെയ്‌ത്‌  ജനം‌. 
അതിരമ്പുഴ ജില്ലാ ഡിവിഷനിലുടനീളം എൽഡിഎഫ്‌ സ്വീകാര്യത പ്രകടം. ഞായറാഴ്‌ച ഏറ്റുമാനൂർ മാന്നാനം ബ്ലോക്ക്‌ ഡിവിഷൻ ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലായിരുന്നു പര്യടനം. യുവ വോട്ടർമാർ മുതൽ പ്രായമുള്ളവരുടെ വരെ പിന്തുണ ഉറപ്പാക്കിയായിരുന്നു മുന്നേറ്റം. വീടുകളിൽനിന്നും ഇറങ്ങിവന്ന്‌ വോട്ടർമാർ സ്ഥാനാർഥികളെ അഭിവാദ്യം ചെയ്‌തു.
രാവിലെ വില്ലൂന്നി ജങ്‌ഷനിൽനിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. മറ്റ്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌ സ്ഥാനാർഥികളായ ഷാന്റി സജി, ഫ്രാങ്ക്‌ളിൻ ജോസഫ്‌, നിമിഷ അരുൺ, സാബു പഴയിടം തുടങ്ങിയവരും പര്യടനത്തിൽ പങ്കെടുത്തു. ആർപ്പൂക്കര 5, 7, 8, 9 വാർഡുകളും അതിരമ്പുഴ 13, 15, 16,17 വാർഡുകളിൽ പര്യടനം നടത്തി വൈകിട്ടോടെ കാരിത്താസ്‌ ജങ്‌ഷനിൽ സമാപിച്ചു. അതത്‌ വാർഡുകളിലെ സ്ഥാനാർഥികളും വിവിധയിടങ്ങളിൽ ഉണ്ടായി.  നേതാക്കളായ എ ജോസ്‌, ജോർജ്‌ പൊടിപാറ, എൻ സുഗുണൻ എന്നിവരും ഒപ്പമുണ്ടായി. 
യുഡിഎഫിൽ ഔദ്യോഗിക സ്ഥാനാർഥിക്ക്‌ പുറമെ രണ്ട്‌ റിബലുകളും വോട്ടുതേടുന്നുണ്ട്‌. പ്രവർത്തകരാകെ ആശയക്കുഴപ്പത്തിലും. എൽഡിഎഫ് ഇതിനകം പലതവണ വീടുകൾ കയറി പ്രചാരണങ്ങളിൽ ഏറെ മുന്നേറാനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top