23 November Monday

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം:- മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 വർധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ കെ ശൈലജ. അന്തർദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറൽ  ആശുപത്രിയിലെ പക്ഷാഘാത ഐസിയു, സിസിയു എന്നിവയുടെ പ്രവർത്തനവും വീഡിയോ കോൺഫറൻസിലൂടെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധികൾക്കൊപ്പം ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യായാമവും ശുചിത്വവും ഉറപ്പാക്കി ഇത്തരം രോഗങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കണം. ചിട്ടയായ വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. പൊജുജനാരോഗ്യ സംരക്ഷണത്തിനായി ക്രിയാത്മക ഇടപെടലുകൾ നടത്താൻ സർക്കാരിന് സാധിച്ചതായും- മന്ത്രി പറഞ്ഞു. 
   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. എൻസിഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിബിൻ ഗോപാൽ  വിഷയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, ജില്ലാപഞ്ചായത്തംഗം പി സുഗതൻ, മുനിസിപ്പൽ കൗൺസിൽ സാബു പുളിമൂട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആർ  ബിന്ദുകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top