23 November Monday

പ്രവർത്തന മികവിൽ മെഡിക്കൽ കോളേജിലെ പുതിയ മാലിന്യസംസ്‌കരണം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ നടപ്പാക്കിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിട്ട്‌ ഒരുവർഷം.    

എച്ച്‌ഡിഎസ്‌ ഫണ്ട്‌ ഉപയോഗിച്ച്‌ 3,000 ചുതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിലാണ്‌‌ പുതിയ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ കേന്ദ്രമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി(എംസിഎഫ്‌) ഒരുക്കിയത്‌. വാഷിങ്‌ ടാങ്ക്, തരം തിരിക്കുന്നതിനുള്ള വർക്ക്‌ ടേബിൾ, വിവിധതരം പ്ലാസ്റ്റിക്കുകൾ, കുപ്പികൾ, പേപ്പർ, ഗുളിക സ്ട്രിപ്പുകൾ, കാർട്ടനുകൾ എന്നിവ പ്രത്യേകം ശേഖരിക്കാനുള്ള സംവിധാനങ്ങൾ, പാഴ്‌വസ്തുക്കൾ ക്രമീകരിക്കുന്നതിനുള്ള ബെയ്‌ലിങ്‌ യൂണിറ്റ് എന്നിവ  സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ അംഗീകൃത സ്ഥാപനമായ പാലക്കാട്‌ ഐടിആർസിയാണ് സംവിധാനങ്ങൾ ഒരുക്കിയത്. കുടുംബശ്രീയിൽ നിന്നുള്ള 21 ഹരിത കർമസേന അംഗങ്ങൾ   ജോലി ചെയ്യുന്നു. പാഴ്‌വസ്തുക്കൾ നീക്കം ചെയ്യാൻ ക്ലീൻ കേരള കമ്പനിയുമായി കരാറുണ്ട്. ജൈവ മാലിന്യം സംസ്‌കരണ സംവിധാനങ്ങൾ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ബയോ മെഡിക്കൽ മാലിന്യങ്ങൾ അംഗീകൃത ഏജൻസിയായ ഇമേജിന് കൈമാറുന്നു. ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു ഏക്കറിൽ പച്ചത്തുരുത്ത്‌ നിർമിച്ചുവരുന്നു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ആശുപത്രി വികസന സമിതിയംഗം വി എൻ വാസവൻ ആശുപത്രി അധികൃതരെയും ഹരിത കർമസേന അംഗങ്ങളെയും അനുമോദിച്ചു.
 ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആർഎംഒ ഡോ. ആർ പി രഞ്ജിൻ, ഹരിത ചട്ടം നോഡൽ ഓഫിസർ ഡോ. സരിത ഷേണായ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഉല്ലാസ്, ഷിബു, എൻആർഇജിഎ ജില്ലാ ഓഫിസർ പി എസ് ഷിനോ, ഹരിത കേരളം കോ ഓർഡിനേറ്റർ പി രമേശ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top