28 November Saturday

പാലയാട് അംബേദ്കർ ഗ്രാമം ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
പിണറായി 
ധര്‍മടം പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ ഗ്രാമം മന്ത്രി എ കെ ബാലന്‍ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്‌തു. ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തിയാക്കിയത്. 12 വീടുകളിൽ കുടിവെള്ളവിതരണം, 43 വീടുകളിൽ പിവിസി വാട്ടർ ടാങ്ക്, 39 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ്, ഇടവഴികള്‍ വലുതാക്കി ഇന്റര്‍ലോക്കിങ്‌, സുരക്ഷാ ഭിത്തി, കമ്യൂണിറ്റി ഹാള്‍ നവീകരണം, സ്മാര്‍ട്ട് കോണ്‍ഫറന്‍സ് ഹാൾ, പച്ചക്കറിത്തൈ വിതരണം, മൂന്ന്‌ വീട്‌ നവീകരണം തുടങ്ങിയവയാണ്‌ പൂർത്തിയാക്കിയത്.
 ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാഥിതിയായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ, ധർമടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി ബേബി സരോജ, പി വിനീത, സി സീമ, ദിവ്യ ചെള്ളത്ത്, ടി അനിൽ, കുന്നുമ്മൽ ചന്ദ്രൻ, എൻ കെ മജീദ്, സി ഗിരീശൻ, ഇ വി അഭിലാഷ്, ടി കനകരാജ്, കൊക്കോടൻ ലക്ഷ്മണൻ, എം ഷാജികുമാർ, ജാനകി കാവളാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top