21 October Monday

ആഢ്യൻപാറ കെഎസ്‌ഇബിക്ക്‌ നഷ്‌ടം 2.35 കോടി

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

 

 
മലപ്പുറം
പ്രളയത്തിലും ഉരുൾപൊട്ടലിലും നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയിൽ ഉൽപ്പാദനം നിലച്ചതിനെത്തുടർന്ന്‌ കെഎസ്‌ഇബിക്ക്‌ നഷ്‌ടം 2.35 കോടി രൂപ.  ഒന്നര മെഗാവാട്ടിന്റെ രണ്ടും അര മെഗാവാട്ടിന്റെ ഒന്നും ജനറേറ്ററുകളാണ്‌  ഉരുൾപൊട്ടലിൽ തകർന്നത്‌. ഈ സീസണിലെ വൈദ്യുതി ഉൽപ്പാദനം ഇതുമൂലം നിലച്ചു. 
പ്രതിദിനം 70,000 യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദനം മുടങ്ങി. ഇതുമൂലമുള്ള നഷ്‌ടം മാത്രം 2.10 കോടി രൂപ വരും. ജനറേറ്റിങ്‌ സ്‌റ്റേഷനുകൾ അപ്പാടെ തകർന്നിട്ടുണ്ട്‌. 25 ലക്ഷമാണ്‌ ഇതിന്റെ നഷ്‌ടം. 
ഡാമിൽ കല്ലും മണ്ണും വന്നടിഞ്ഞ്‌ ഉപയോഗശൂന്യമായി. ഇതെല്ലാം പൂർവസ്ഥിതിയിലാക്കണം. 33 കെവി ലൈൻ പൊട്ടിവീണതിനാൽ പവർ ഹൗസിൽനിന്നുള്ള വൈദ്യുതി എത്തിക്കാനാവുന്നില്ല.
ഈമാസം എട്ടിനാണ്‌ കനത്ത മഴയിൽ ഉരുൾപൊട്ടൽ. സ്‌റ്റോറേജ്‌ ഏരിയയിൽ കല്ലും മണ്ണും വീണുണ്ടായ നഷ്‌ടം 15 ലക്ഷത്തിന്റേതാണ്‌. റഗുലേറ്റിങ്‌ സിസ്‌റ്റവും മറ്റും തകർന്ന്‌ 10 ലക്ഷവുമടക്കമാണ്‌ 25 ലക്ഷത്തിന്റെ നഷ്‌ടം. ജനറേറ്റിങ്‌ സ്‌റ്റേഷനുകളുടെ പുനർനിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്‌.
പ്രധാന വാർത്തകൾ
 Top