17 November Sunday

ജന്മനാട്‌ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കൊണ്ടോട്ടിയിൽ കുഞ്ഞാലി രക്തസാക്ഷിദിനാചരണം പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
കുഞ്ഞാലിയുടെ 50ാം രക്തസാക്ഷി വാർഷികാചരണം അദ്ദേഹത്തിന്റെ ജന്മനാടായ കൊണ്ടോട്ടിയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ദിനാചരണം. തിങ്കളാഴ്ച വൈകിട്ട് കൊണ്ടോട്ടിയിൽ പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും നടന്നു. കൊണ്ടോട്ടി തൈത്തോട്ടത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. സി സതീഷ് ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ആലങ്ങാടൻ സാദിഖ് സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top