22 October Tuesday

മുങ്ങിത്താഴ്‌ന്നത്‌ മൂന്നുപേർ; രക്ഷകയായി ലത ടീച്ചർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
തേഞ്ഞിപ്പലം 
സ്വന്തം ജീവൻ പണയംവച്ച് അധ്യാപിക ലത രക്ഷിച്ചത് മൂന്ന് ജീവന്‍. തന്റെ വീടിനടുത്ത കുളത്തിൽ മുങ്ങിത്താഴ്‌ന്ന മൂന്ന് പെൺകുട്ടികളെയാണ്‌ പെരുവള്ളൂർ നെച്ചിക്കാട്ട് ലത രക്ഷിച്ചത്‌. 
മംഗലശേരി ഇല്ലത്തെ പഴയ കുളത്തിലായിരുന്നു അപകടം. ഞായറാഴ്ചയായതിനാൽ വീട്ടുകാരറിയാതെ നീന്തൽ പഠിക്കാൻ എത്തിയ  സഹോദരിമാരായ സഫറീന, സജ നഷ്റി, ഇവരുടെ കൂട്ടുകാരി റെസ് ല എന്നിവരാണ്‌ അപകടത്തിൽപ്പെട്ടത്‌. 
ലത ചേലേമ്പ്രയിലെ ഭർതൃവീട്ടിൽനിന്ന് എത്തിയതായിരുന്നു.  കുട്ടികൾ മുങ്ങിത്താഴുന്നതുകണ്ട്  ഓടിയെത്തി  കുളത്തിലേക്കെടുത്തുചാടുകയായിരുന്നു. കുട്ടികൾ ചുറ്റിപ്പിടിച്ചതിനാൽ ഒരു വിധമാണ്‌  കരയ്‌ക്കെത്തിച്ചത്‌. രക്ഷപ്പെടുത്തലിനിടെ അവശയായ ലതയെ അതുവഴി വന്ന  സഹോദരൻ രതീഷാണ് പിടിച്ച് കരയിലേക്ക് കയറ്റിയത്. കോങ്കട നമ്പീരിയിൽ സതീഷിന്റെ ഭാര്യയും വേങ്ങര അൽ ഹിസാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുമാണ്‌ ലത.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top