21 October Monday

രാജ്യത്തിന്റെ അഭിമാനമാകാൻ സൻവീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

 

തേഞ്ഞിപ്പലം
ജില്ലക്ക് അഭിമാന മുഹൂർത്തം സമ്മാനിച്ച്‌ മുഹമ്മദ് സൻവീൽ ഇന്ത്യൻ ടീമിൽ.  മലേഷ്യയിൽ നടക്കുന്ന ജൂനിയർ ഏഷ്യൻ കപ്പ് സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലാണ് കലിക്കറ്റ് സർവകലാശാല മോഡൽ എച്ച്‌എസ്‌എസ്‌ വിദ്യാർഥി മുഹമ്മദ് സൻവീൽ ഇടംനേടിയത്. കളിക്കാൻ പോകുന്നതിന്‌ രണ്ട് ലക്ഷം രൂപ ചെലവ് വരുമെന്നതാണ്‌ ഈ മിടുക്കന് മുന്നിലുള്ള പ്രതിബന്ധം. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന താരത്തെ സഹായിക്കാൻ അധ്യാപകരും പിടിഎയും ശ്രമിക്കുകയാണ്. സുമനസ്സുകളുടെ സഹായം ഉണ്ടായാൽ  രാജ്യത്തിന്റെ അഭിമാനമാകാൻ സൻവീലിന് കഴിയും. തേഞ്ഞിപ്പലം ദേവതിയാൽ സ്വദേശി ഇബ്രാഹിം മണക്കടവന്റെയും സുലൈഖയുടെയും മകനാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top