25 May Monday

സൈനികന് നന്മയുടെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

സൈനികനായ വ്യാകുലസ്വാമി നന്മ പ്രർത്തകർക്കൊപ്പം

കായംകുളം
കവർച്ചയെത്തുടർന്ന്‌ റെയിൽവേ സ്‌റ്റേഷനിൽ അകപ്പെട്ട സൈനികന്‌ ‘നന്മ’യുടെ സംരക്ഷണം. അരുണാചൽ പ്രദേശിൽ സൈനിക ഉദ്യോഗസ്ഥനായ വ്യാകുല സ്വാമിക്കാണ് ‘നന്മ’ കൂട്ടായ്‌മ തുണയായത്. അരുണാചൽ പ്രദേശിൽനിന്ന്‌ തമിഴ്നാട്‌ സേലത്തേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ആരോ കൊടുത്ത വെള്ളം കുടിച്ചശേഷം മയങ്ങിപ്പോയി.   
ബാഗ് ഉൾപ്പെടെയുള്ള രേഖകളും ന്‌ഷടമായി. ഉറക്കം എഴുന്നേറ്റപ്പോൾ     കായംകുളം റെയിൽവേ സ്‌റ്റേഷനിലെത്തി.  റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ വ്യാകുല സ്വാമി റെയിൽവേ അധികാരികളെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സ്‌റ്റേഷൻ പരിസരത്ത് കഴിഞ്ഞ വ്യാകുല സ്വാമിക്ക്‌  മൂന്ന്‌ ദിവസം ആഹാരം നൽകിയ ‘നന്മ’ വിവരങ്ങൾ ചോദിച്ചറിഞ്ഞ്‌ പൊലീസിനെ അറിയിച്ചു. നന്മ പ്രവർത്തകരായ മുനീർ, റാഫി രാജ്, ഷാനവാസ്‌, ജോസഫ് പുത്തേത്, അനി, റഷീദ്, നാസർ, വിനോദ് എന്നിവരാണ്‌ സൈനികന്‌ തുണയായത്‌.
പ്രധാന വാർത്തകൾ
 Top