30 May Saturday

10 വാർഡുകളും 30 ബെഡുകളും ഒരുക്കി കോവിഡ്‌ ചികിത്സക്ക്‌ വിംസ്‌ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

വിജനമീ നഗരം: ഞായറാഴ്‌ച ഡ്രോൺ ഉപയോഗിച്ച്‌ പൊലീസ്‌ പകർത്തിയ കൽപ്പറ്റ ചുങ്കത്തുനിന്നുള്ള നഗരദൃശ്യം. പൊലീസിന്റെ അസാന്നിധ്യത്തിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങൾ പകർത്തി നടപടി സ്വീകരിക്കാനാണ് ഈ സംവിധാനം. ഡ്രോണിൽ പതിയുന്ന ദൃശ്യങ്ങളിൽനിന്ന് ആളുകളെ കണ്ടെത്തി നടപടിയെടുക്കും

കൽപ്പറ്റ
കോവിഡ്‌–-19  രോഗ ചികിത്സയിലേക്കായി ടെറിഷ്യറി (ത്രിദീയ) മെഡിക്കൽ സെന്ററായി വിംസ് മെഡിക്കൽ കോളേജിനെ ഏറ്റെടുത്തു. സർക്കാർ മേഖലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി ഇല്ലാത്തത്‌ പരിഗണിച്ചാണ്‌ പോസിറ്റീവ്‌ കേസുകളിൽ ഇത്തരത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവരെ ചികിത്സിക്കാനായി വിംസിനെ ഏറ്റെടുത്ത്‌ കലക്ടർ ഉത്തരവിട്ടത്‌.  നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് കോവിഡ്‌ ആശുപത്രി.   ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് വിംസ് മെഡിക്കൽ കോളേജിനെ ഏറ്റെടുത്തത്. ഉന്നത നിലവാരത്തിലുളള ചികിത്സക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനെയാണ് ജില്ലയിലുള്ളവർ നിലവിൽ ആശ്രയിക്കുന്നത്‌. കോവിഡ്‌ രോഗികളെ അടിയന്തര ഘട്ടത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോവുക അസാധ്യമാണ്.  രോഗികൾക്ക് ഫലപ്രദമായ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.  ഹൃദ്രോഗികളുൾപ്പടെയുള്ള അത്യാവശ്യ കോവിഡ്‌ പോസറ്റീവ്‌ കേസുകൾ വന്നാൽ വിദഗ്‌ധ ചികിത്സക്ക്‌ ഡിഎം വിംസ്‌ സജ്ജമായിട്ടുണ്ട്‌. കോവിഡ്‌ ആരംഭത്തിൽ തന്നെ ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വിംസ്‌ അധികൃതർ പറഞ്ഞു. മുൻകരുതലായി പത്ത്‌ വാർഡുകളും 30 ബെഡുകളും ഒരുക്കിയിട്ടുണ്ട്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top