30 May Saturday

വിനയപൂർവം കലാമിന്‌; കുന്നരുവിൽ ശിൽപ്പമൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
പയ്യന്നൂർ
രാജ്യത്തിന്റെ ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള്‍ നല്‍കിയ ശാസ്‌ത്രജ്ഞന്റെ സ്‌മരണയ്‌ക്കായി കുന്നരുവിൽ ശിൽപ്പമൊരുങ്ങുന്നു. എളിമയെയും വിനയത്തേയും അക്ഷരങ്ങളിലാക്കിയ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ശിൽപ്പം 
ഒരുക്കുന്നത്‌ പ്രണവ്‌ കുന്നരുവാണ്‌. വിനയം തുടിക്കുന്ന ആ മുഖഭാവം അതേപടി ശിൽപ്പത്തിലുണ്ട്‌. താൻ പഠിച്ച കുന്നരു എ യു പി സ്കൂളിൽ സ്ഥാപിക്കുന്നതിനാണിത്‌.  2005-ലെ പൂർവ വിദ്യാർഥി കൂട്ടായ്മയാണ് നിർമാണത്തിനുപിന്നിൽ. ഫൈബറിൽ നിർമിച്ച അർധകായ ശിൽപ്പത്തിന് മൂന്നര അടി ഉയരമുണ്ട്‌.  കുഞ്ഞിമംഗലത്തെ രാജൻ കലിക, പ്രേംകുമാർ എന്നിവരിൽനിന്നും ശിൽപ്പ നിർമാണത്തിന്റെ ബാലപാഠം പഠിച്ച പ്രണവ്  ഇതിനകം  ശ്രദ്ധേയങ്ങളായ നിരവധി ശിൽപ്പങ്ങൾ നിർമിച്ചിട്ടുണ്ട്‌. 
 
പ്രധാന വാർത്തകൾ
 Top