10 August Monday

ജൈവ പച്ചക്കറി നൽകി വാട്സ് ആപ്പ് കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കാഞ്ഞങ്ങാട് 
നഗരസഭയിലെ കമ്യൂണിറ്റി കിച്ചണിലേക്ക്  ജൈവപച്ചക്കറി നൽകി ഞാറ്റുവേല കർഷക കൂട്ടായ്മ. കല്ലൂരാവി, പട്ടാക്കൽ, വെള്ളിക്കോത്ത്, നെല്ലിക്കാട്ട്, കണ്ടംകുട്ടിച്ചാൽ, മടിക്കൈ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷിക്കാരിൽനിന്നാണ് സോഷ്യൽ മീഡിയ കൂട്ടായ്മ പച്ചക്കറി ശേഖരിച്ചത്. വിഷു വിപണി ലക്ഷ്യമിട്ട് വെള്ളരി, മത്തൻ, കുമ്പളം, വെണ്ട, പച്ചമുളക് കൃഷിയിറക്കിയ കർഷകർക്ക് കൊറോണ വൈറസ് പകർച്ച കാരണം നാടും നഗരവും നിശ്ചലമായപ്പോൾ വൻ നഷ്ടമാണ് സംഭവിച്ചത്.  ഞാറ്റുവേല കർഷക കൂട്ടായ്മ അഡ്മിൻ ബാബു മടിക്കൈയും 244 അംഗങ്ങളും ചേർന്ന് ശേഖരിച്ച പച്ചക്കറി നഗരസഭ ചെയർമാൻ വി വി രമേശൻ, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ് എന്നിവർ ഏറ്റുവാങ്ങി. തിങ്കളാഴ്ച മുതൽ  അതിയാമ്പൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ കൂടി കിച്ചൺ ആരംഭിക്കാൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോർ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എൻ ഉണ്ണികൃഷ്ണൻ, മഹമ്മൂദ് മുറിയനാവി, എം പി ജാഫർ, കൗൺസിലർമാരായ കെ മുഹമ്മദ് കുഞ്ഞി, കെ സന്തോഷ് കുശാൽനഗർ, ടി വി അജയകുമാർ, എം എം നാരായണൻ, എച്ച് ആർ ശ്രീധരൻ, എം ബൽരാജ്, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ഹെൽത്ത് സൂപ്പർവൈസർ പി പി രാജശേഖരൻ നായർ, സൂപ്രണ്ട് സി രമേശൻ എന്നിവർ സംബന്ധിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top