21 March Tuesday

നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

 പിലിക്കോട്

നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കാലിക്കടവിൽ തുടങ്ങി. പൊതുസമ്മേളനം   ‘പി രാഘവൻ നഗറിൽ’  എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  പി മണിമോഹൻ അധ്യക്ഷനായി. 
സിഐടിയു ജില്ലാ സെക്രട്ടറി സാബു അബ്രഹാം, കെ വി ജനാർദനൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ,  പി എ റഹ്മാൻ, എ അമ്പൂഞ്ഞി, വി പി രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌  എം വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.  
പ്രതിനിധി സമ്മേളനം  തിങ്കളാഴ്ച രാവിലെ 9.30ന്‌ കരക്കക്കാവ്‌ ഓഡിറ്റോറിയത്തിലെ ‘കെ ബാലകൃഷ്ണൻ ’ നഗറിൽ സംസ്ഥാന സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും. 202 പ്രതിനിധികൾ പങ്കെടുക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top