11 August Thursday

തീരമേഖലയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

പി അബ്ദുസമദ്, താനൂർ ഏരിയാ സെക്രട്ടറി

താനൂർ
തീരദേശ മേഖലയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കണമെന്ന് സിപിഐ എം താനൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹജ്ജ് പുറപ്പെടൽകേന്ദ്രം കരിപ്പൂരിൽ പുനഃസ്ഥാപിക്കുക, കെ പുരം കേന്ദ്രീകരിച്ച് വില്ലേജ് അനുവദിക്കുക, വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന താനൂർ നഗരസഭയുടെ ഇരട്ടത്താപ്പ് നയം തിരുത്തുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. 
വൈലത്തൂരിൽ പൊൻകാസ് ബീരാൻകുട്ടി നഗറിൽ (കെപിഎം ഓഡിറ്റോറിയം) രണ്ടാംദിനമായ ഞായറാഴ്ച ബാലകൃഷ്ണൻ ചുള്ളിയത്ത്, പി ഫൈസൽ, കെ വി എ കാദർ, എൻ ആദിൽ എന്നിവർ പ്രമേയങ്ങളും കെ കെ മനീഷ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ടി ശശി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. കെ ടി ശശി, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ എന്നിവർ ചർച്ചക്ക്‌ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന്, മന്ത്രി വി അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.

പി അബ്ദുസമദ് താനൂർ ഏരിയാ സെക്രട്ടറി
താനൂർ
സിപിഐ എം താനൂർ ഏരിയാ സെക്രട്ടറിയായി പി അബ്ദുസമദിനെ സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയാ കമ്മിറ്റി അംഗങ്ങൾ: കെ ടി ശശി, വി അബ്ദുറസാഖ്, പി പി സൈതലവി, എം അനിൽകുമാർ, പി സതീശൻ, ഇ സുജ, പി വിനേശൻ, പി രാജേഷ്, കെ കെ വേലായുധൻ, അഷ്‌കർ കോറാട്, കെ വി എ കാദർ, എൻ ആദിൽ, സി പി അശോകൻ, ഐ പി ഷർമിള, ശിവദേവ ചക്രവർത്തി.
രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top