16 January Saturday

പ്രത്യേക തപാൽ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
തൃശൂർ
ഒന്നാംഘട്ട  തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക ഞായറാഴ്‌ച മുതൽ തയ്യാറാക്കും. ഇത്തരത്തിൽ മറ്റ് ജില്ലകളിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കും. ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലുള്ള (തൃശൂരിൽ കോവിഡ്‌ രോഗികളായി/നിരീക്ഷണത്തിൽ കഴിയുന്നവരുടെ) ആദ്യ പട്ടിക ആരോഗ്യ ഓഫീസർ ഞായറാഴ്‌ച തയ്യാറാക്കും.  ഡിസംബർ ഏഴുവരെയുള്ള തീയതികളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെ പട്ടികയും തയ്യാറാക്കണം. ഈ സർട്ടിഫൈഡ് ലിസ്റ്റുകൾ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കും. 
ഡിസംബർ പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ്  ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top