23 November Monday
ഹരിതകേരളം

മെഡിക്കല്‍ കോളേജില്‍നിന്ന് നീക്കിയത് 190 ടണ്‍ മാലിന്യം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എം. അഞ്ജന പച്ചത്തുരുത്ത് പരിപാലനത്തിനുള്ള അനുമോദനപത്രം ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് സമ്മാനിക്കുന്നു

കോട്ടയം
ഹരിതകേരളം മിഷന്റെ സുരക്ഷിത മാലിന്യ നിർമാർജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഒരുവർഷത്തിനിടെ നീക്കംചെയ്തത് 190 ടൺ മാലിന്യം. ഐആർടിസിയുടെ സാങ്കേതിക സഹായത്തോടെ നിർമിച്ച 3000 ചതുരശ്ര അടി വിസ്തീർണവും 30 അടി ഉയരവുമുള്ള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി(എംസിഎഫ്) യിലാണ് മാലിന്യം തരംതിരിച്ച് സംഭരിക്കുന്നത്. പുനരുപയോഗ സാധ്യമായവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്.  
ബയോ മെഡിക്കൽ മാലിന്യം ഇമേജ് എന്ന ഏജൻസിയും അജൈവ മാലിന്യം ക്ലീൻ കേരള കമ്പനിയുമാണ് ഏറ്റെടുത്ത് നീക്കംചെയ്തത്. ജൈവമാലിന്യം തൂമ്പൂർമുഴി മാതൃകയിലുള്ള സംവിധാനത്തിൽ ഇവിടെ തന്നെ സംസ്കരിച്ച് വളമാക്കിമാറ്റി. എംസിഎഫിന്റെ പ്രവർത്തനം ഒരുവർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് കലക്ടർ എം അഞ്ജന ഇവിടം സന്ദർശിച്ചു.   മെഡിക്കൽ കോളേജ് അധികൃതരെയും ഇവിടെ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും കലക്ടർ അനുമോദിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെയും സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് വളപ്പിൽ ഒരുക്കിയ പച്ചതുരുത്തും കലക്ടർ സന്ദർശിച്ചു. രണ്ടേക്കറിലെ പച്ചത്തുരുത്തിന്റെ മികച്ച പരിപാലനത്തിനുള്ള അനുമോദന പത്രം കലക്ടർ സമ്മാനിച്ചു.
 മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആർഎംഒ ആർ പി രഞ്ജിൻ, ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഡോ. സരിത എസ് ഷേണായി, തൊഴിലുറപ്പ് പദ്ധതി ജോയിന്റ്‌ പ്രോഗ്രാം കോ- ഓർഡിനേറ്റർ പി എസ് ഷിനോ, ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി രമേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉല്ലാസ്, ഷിബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top