06 December Tuesday

ജനമൈത്രി പൊലീസ് ഷട്ടിൽ ടൂർണമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കമ്പളക്കാട്‌
ജനമൈത്രി പൊലീസിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എം യു ബാലകൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു.  പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ അധ്യക്ഷനായി. കമ്പളക്കാട് പൊലീസ് ഇൻസ്‌പെക്ടർ എം എ സന്തോഷ്‌, സ്മാഷ്  ഇൻഡോർ സ്റ്റേഡിയം ചെയർമാൻ കെ കെ മൊയ്തു, വി സി ഷൈജൽ, കെ വി ഹരിദാസൻ,  മുരളീധരൻ കളരിപൊയിൽ, കെ അജിത്, ഇർഷാദ് മുബാറക്, വി കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top