18 October Friday

നിസ്‌ക്കരിക്കുമ്പോൾ വീട്ടമ്മയുടെ കണ്ണിൽ മുളകുതേച്ച് ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019
പൊൻകുന്നം
വീടിനുള്ളിൽ നിസ്‌ക്കരിക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുതേച്ച് ആക്രമിച്ചു. ഇവരും വീട്ടിലുള്ള മറ്റ് സ‌്ത്രീകളും ബഹളംവച്ചതോടെ 
അക്രമി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 6.30ന്‌ നടന്ന ആക്രമണത്തിൽ പൊൻകുന്നം കാവാലിമാക്കൽ പി എ ബഷീറിന്റെ ഭാര്യ സുബൈദ(62)ക്കാണ് പരിക്കേറ്റത്.
   സുബൈദയും മകളും മകന്റെ ഭാര്യയും രണ്ടുമുറിയിലായി നിസ്‌ക്കരിക്കുന്നതിനിടെ സുബൈദയുടെ പിന്നിലെത്തിയ ആൾ മുഖത്തും കണ്ണിലുമായി മുളക് തേക്കുകയായിരുന്നു. ഈ സമയത്ത് ആണുങ്ങളാരും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. സുബൈദയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി വിട്ടയച്ചു. എന്നാൽ ചൊവ്വാഴ്ച സ‌്ത്രീകളുൾപ്പെടുന്ന ഇതരസംസ്ഥാനസംഘം പ്രദേശത്തെ ഏതാനും വീടുകളുടെയും പരിസരത്തിന്റെയും ചിത്രം മൊബൈലിൽ പകർത്തിയിരുന്നു. ആൾക്കാർ ചോദ്യംചെയ‌്തപ്പോൾ ഇവർ പിന്തിരിഞ്ഞു. ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ട്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top