15 October Tuesday

ആമസോണിന്‌ ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടി വൃക്ഷത്തൈ നട്ട്‌ ജില്ലാ സെക്രട്ടറി എസ്‌ ആർ അരുൺബാബു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം 
കത്തിനശിക്കുന്ന ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌  ഡിവൈഎഫ്‌ഐ കൊല്ലത്ത് വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ നടുന്നതിനു മുന്നോടിയായി യുവജനങ്ങൾ ആമസോൺ സംരക്ഷണ മുദ്രാവാക്യം ഉയർത്തുന്ന പ്ലക്കാർഡുമേന്തി  പ്രകടനം നടത്തി. 
ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സുധീർ അധ്യക്ഷനായി. അഡ്വ. എസ് ഷബീർ, നാസിമുദീൻ, ആർ ദേവിക, അഭിലാഷ്, ഷെമീർ, ചിപ്പി, ബിലാൽ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top