24 October Thursday

അയ്യൻകാളി ജയന്തി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

അയ്യൻകാളി ദിനാചരണം ചിങ്ങേലിയിൽ പികെഎസ്‌ ഏരിയ സെക്രട്ടറി സന്തോഷ് മതിര ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ
പട്ടികജാതി ക്ഷേമസമിതി  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങേലിയിൽ അയ്യൻകാളി ദിനാചരണ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.   പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി സന്തോഷ് മതിര ഉദ്ഘാടനംചെയ്തു.  ജില്ലാ കമ്മിറ്റി അംഗം എസ് സന്ധ്യ, അനിൽകുമാർ,  ചന്ദ്രബാബു, ആർ ബാബു സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കുന്നിക്കോട്   
പികെഎസ് കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി ആചരിച്ചു. ചെങ്ങമനാട് ജങ്ഷനിലെ മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. യോഗം ഏരിയ സെക്രട്ടറി ടി സോമൻ ഉദ്‌ഘാ
ടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. വി എ രാജൻ, കെ കൊച്ചയ്യപ്പൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top