03 August Monday

കൃഷിക്കുമുണ്ട്‌ ഓൺലൈൻ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
ആലപ്പുഴ
കഞ്ഞിക്കുഴി സഹകരണ ബാങ്കിന്‌ കീഴിലുള്ള കാർഷിക ഓപ്പൺ സ്കൂൾ  ഓൺലൈൻ പഠനമൊരുക്കുന്നു. ബാങ്കിന്റെ ഔദ്യോഗിക ഫെയ്‌സ്‌‌ബുക്ക്‌ പേജിലൂടെയാണ് ക്ലാസ്.  ഇതിനകം 14 ബാച്ച് പഠനം പൂർത്തിയാക്കി. കഞ്ഞിക്കുഴിയിലെ കൃഷിതോട്ടങ്ങൾ ക്ലാസ് മുറികളാക്കി പരമ്പരാഗത കർഷകരും വിരമിച്ച കൃഷി ഉദ്യോഗസ്ഥരും അധ്യാപകരായാണ്‌ നേരത്തെ ഓപ്പൺ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആറു ഞായറാഴ്‌ചകളിലായി 18 മണിക്കൂറായിരുന്നു പഠനസമയം. പരിശീലനംനേടിയവർ ബാങ്കുമായി ബന്ധപ്പെട്ട് കാർഷികവൃത്തി ചെയ്യുന്നുണ്ട്.
 വിവിധ വിളകളെ സംബന്ധിച്ച് വിദഗ്ദ്ധരുടെ ക്ലാസുകളും ഓൺലൈൻ പഠനത്തിന്റെ ഭാഗമായുണ്ടാകും.സംയോജിത കൃഷിയുടെ ഭാഗമായുള്ള കോഴി, താറാവ്, മത്സ്യം, ആട്, പശു തുടങ്ങിയവയെ സംബന്ധിച്ചും ക്ലാസ് ഉണ്ടാകുമെന്ന് ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എം സന്തോഷ് കുമാറും ഓപ്പൺ സ്‌കൂൾ കൺവീനർ ജി ഉദയപ്പനും പറഞ്ഞു. തിങ്കളാഴ്‌ച കർഷകമിത്ര ടി എസ്‌  വിശ്വൻ ഓൺലൈൻ പഠനസ്കൂൾ ഉദ്ഘാടനം ചെയ്യും. പഠിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും. ഫോൺ: 9400449296. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top