11 July Saturday
രണ്ടുവയസ്സുകാരിക്കും രോഗം

7 പേർക്ക്‌ കോവിഡ്‌

സ്വന്തം ലേഖകൻUpdated: Friday May 29, 2020
തിരുവനന്തപുരം  
വ്യാഴാഴ്‌ച രണ്ടു വയസ്സുകാരിയടക്കം ഏഴുപേർക്ക്‌ കോവിഡ്‌ സ്ഥീരികരിച്ചു. മൂന്നുപേർ അബുദാബിയിൽനിന്നും മൂന്നുപേർ മുംബൈയിൽനിന്നും ഒരാൾ മാലിയിൽ നിന്നും വന്നതാണ്‌. വെള്ളറട സ്വദേശി(40), നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി (61), കുന്നത്തുകാൽ സ്വദേശി (28) എന്നിവർ മുംബൈയിൽനിന്ന്‌ 23ന്‌ ട്രെയിനിൽ തിരുവനന്തപുരത്തെത്തിയവരാണ്‌. രോഗലക്ഷണം കണ്ടതിനെ തുടർന്ന്‌ സ്രവം പരിശോധിച്ചപ്പോഴാണ്‌ ഫലം പോസിറ്റീവായത്‌. ചുള്ളിമാനൂർ (രണ്ട്‌), പെരുങ്കുളം (69), വക്കം (61) സ്വദേശികൾ അബുദാബിയിൽനിന്ന്‌ വിമാനമാർഗം തിരുവനന്തപുരത്തെത്തിയവരാണ്‌. പൂന്തുറ സ്വദേശി (30)  മാലിയിൽനിന്ന് കപ്പലിലാണെത്തിയത്‌. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവർ 36 ആയി. ഒരു തമിഴ്‌നാട്‌ സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും രണ്ട്‌ കൊല്ലം സ്വദേശികളും ഇതിലുണ്ട്‌.
 
820 പേർകൂടി നിരീക്ഷണത്തിൽ
വ്യാഴാഴ്‌ച 820 പേരെ നിരീക്ഷണത്തിലാക്കി. 584 പേർ രോഗലക്ഷണമില്ലാതെ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളത്‌ 6594പേരാണ്‌. 5408 പേർ വീടുകളിലും 21 കോവിഡ്‌ കെയർ സെന്ററിലായി 1078 പേരും ഉണ്ട്‌. രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ 108 പേർ നിരീക്ഷണത്തിലുണ്ട്‌. വ്യാഴാഴ്‌ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേരെ ഡിസ്‌ചാർജ്‌ ചെയ്‌തു. 220 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 208 ഫലങ്ങൾ നെഗറ്റീവാണ്.- 2597 വാഹനങ്ങളിലായി -4715 പേരെ പരിശോധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top