27 September Sunday

പരീക്ഷാപ്പേടി വേണ്ട; പ്രകാശമുണ്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 29, 2020
 
കഴക്കൂട്ടം
കഴക്കൂട്ടം മണ്ഡലത്തിലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9ന്‌ ആരംഭിച്ച ക്ലാസില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പടെ 700 ഓളം പേര്‍ പങ്കെടുത്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നടിയും സൈക്കോളജിസ്റ്റുമായ മാല പാർവതി തുടങ്ങിയ വിദഗ്ധര്‍ സെഷനുകള്‍ നയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ പഠന രീതികളിലൂടെ പരീക്ഷയെ സമീപിക്കുന്നതിനും അനാവശ്യമായ പരീക്ഷപ്പേടി ഒഴിവാക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി വിജയശതമാനം ഉയര്‍ത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
ഹയര്‍സെക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അടുത്തദിവസം   ക്ലാസ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 
കഴിഞ്ഞ 3 വര്‍ഷമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് വര്‍ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top