20 October Tuesday

ഊന്നിവലകൾ നീക്കുന്നതിന്‌ സാവകാശം വേണം: ആരിഫ് എം പി

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
ആലപ്പുഴ
അനധിക‌ൃത ചീനവലകൾക്കും ഊന്നിവലകൾക്കുമെതിരെ ഫിഷറീസ് വകുപ്പ് നടപടികൾ നിർത്തിവെക്കണമെന്നും ലൈസൻസ് നേടാനുള്ള കാലാവധി നീട്ടിപരമാവധി മത്സ്യത്തൊഴിലാളികൾക്ക് വലകൾ തുടർന്നും ഉപയോഗിക്കാവുന്ന അവസരം നൽകണമെന്നും എ എം ആരിഫ് എംപി. ആവശ്യമുന്നയിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയ്ക്ക് കത്തയച്ചു. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ ലഭ്യതയ്‌ക്കുണ്ടായിക്കൊണ്ടിരിക്കുന്ന കുറവുമൂലം ഇത്തരം വലകൾ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധിയിലാണ്. ലൈസൻസ്‌ കാലതാമസമില്ലാതെ ലഭിക്കുന്നില്ലെന്നും  കത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top