11 August Tuesday

വഖഫ് ഭൂമി തട്ടിപ്പ്‌ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 

തൃക്കരിപ്പൂർ
ജനപ്രതിനിധികളായ മുസ്ലിംലീഗ്‌ നേതാക്കൾ വഖഫ്‌ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ  കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ജനകീയ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. എം കെ അബ്ദുള്ള ദാരിമി ഉദ്ഘാടനം ചെയ്തു.കെ വി പി സാബിർ  അധ്യക്ഷനായി. കെ എം‌  ശിഹാബുദ്ദീൻ പടന്ന സ്വാഗതവും  എം ടി കാസിം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ. എം ടി പി കാസിം (ചെയർമാൻ), എ പി  മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് ചെയർമാൻ),കെ എം ശിഹാബുദ്ദീന്‍ ( കൺവീനര്‍),ടി പി നിസാര്‍ (ജോയിന്റ്‌ കൺവീനര്‍).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top