12 August Wednesday

സുരഭിക്കും ശ്രുതിക്കും ലഭിച്ചത്‌ ജീവിതപ്രതീക്ഷയും വെളിച്ചവും

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 വെള്ളരിക്കുണ്ട്      

സ്മാർട്ട് ഫോണില്ലാതെ ബിരുദ പഠനത്തിന് ബുദ്ധിമുട്ടിയ സഹോദരിമാർക്ക്‌  സഹായവുമായി എത്തിയ സിപിഐഎം പ്രവർത്തകർ ആ കുടുംബത്തിന്‌  നൽകിയത്‌ ജീവിത പ്രതീക്ഷയുംവെളിച്ചവും.  കിനാനൂർ - കരിന്തളം പഞ്ചായത്തിലെ പ്ലാച്ചിക്കല്ലിലെ രഘുനാഥന്റെയും സുമയുടെയും മക്കളായ സുരഭിയും , ശ്രുതിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം നവമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സ്മാർട് ഫോണുമായി സിപിഐഎം കുപ്പമാട് ബ്രാഞ്ചിലെ പ്രവർത്തകരും നേതാക്കളും അവരുടെ വീട്ടിലെത്തിയത്. അവിടെയെത്തിയപ്പോഴാണ് കുടുംബം വൈദ്യുതിപോലുമില്ലാത്ത ഒറ്റമുറി വീട്ടിലാണ് കഴിയുന്നത് എന്ന് മനസിലായത്. റേഷൻകാർഡ് എപിഎൽ ആയതിനാൽ  ലൈഫ് ഭവന പദ്ധതിയിലും കുടുംബത്തിന്‌ ഇടം കിട്ടിയില്ല. ഡിഗ്രിക്കും  പോസ്‌റ്റ്‌ ഗ്രാജ്വറ്റിനുമാണ്‌ കുട്ടികൾ പഠിക്കുന്നത്‌.  
ഫോണുമായി വീട്ടിലെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി ബാലകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ സിവിൽ സപ്ലൈസ് ഓഫീസുമായി ബന്ധപ്പെട്ട് റേഷൻകാർഡ് ബിപിഎൽ ആക്കാനുള്ള നടപടി സ്വീകരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം വൈദ്യുതി ലഭിക്കാനുള്ള നടപടിയുംപൂർത്തിയാക്കി. സിപിഐഎം നേതാക്കളായ എ ആർ രാജു, പി സുരേന്ദ്രൻ, പി ഗിരീഷ്, സ്വർണ്ണലത എന്നിവരുമുണ്ടായിരുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top