05 August Wednesday
22 പേർക്ക്‌ കൂടി

6 പേർ മുക്തർ, പിടിവിടാതെ കോവിഡ്-19

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തൃശൂർ

ജില്ലയിൽ  ശനിയാഴ്ച 22 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറു പേർ രോഗമുക്തരായി. രോഗികളിൽ 14 പേർ വിദേശത്ത് നിന്ന് എത്തിയവരും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. 
ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചാലക്കുടിയിലേക്ക് വന്ന വെസ്റ്റ് ബംഗാൾ സ്വദേശികൾ(24), (46), കുവൈത്തിൽ നിന്നെത്തിയ കുറുവിലശേരി സ്വദേശി(43), പാളയം പറമ്പ് സ്വദേശി(48), ഈജിപ്തിൽ നിന്നെത്തിയ  മറ്റത്തൂർ സ്വദേശി(48), കുവൈത്തിൽനിന്നെത്തിയ നെന്മണിക്കര സ്വദേശി(43),  വലപ്പാട് സ്വദേശി(43 ),  മുരിയാട് സ്വദേശി (47 ), പുല്ലൂർ സ്വദേശി(37), പൂപ്പത്തി സ്വദേശി (31 ), ദുബായിൽ നിന്നെത്തിയ താണിശേരി സ്വദേശി (35),  മസ്‌കത്തിൽ നിന്നെത്തിയ മുല്ലശേരി സ്വദേശി(47), മട്ടാഞ്ചേരി ജൂത തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(38 പഴഞ്ഞി),  ഖസാക്കിസ്ഥാനിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി(37 ),  ബംഗളൂരുവിൽ നിന്നെത്തിയ  കൊടുങ്ങല്ലൂർ സ്വദേശി (49), കോയമ്പത്തൂരിൽ നിന്നെത്തിയ ചേലക്കോട് സ്വദേശി(65)  കയ്പമംഗലം സ്വദേശി (33), ചെന്നൈയിൽ നിന്നെത്തിയ  വെള്ളറക്കാട് സ്വദേശികൾ (19), (44 ), ബഹറിനിൽ നിന്നെത്തിയ ആർത്താറ്റ് സ്വദേശി(6 ), ഖത്തറിൽ നിന്നെത്തിയ പറവട്ടാനി സ്വദേശി(36), യുഎഇയിൽ  നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി(31 ) എന്നിവർക്കാണ്   രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.  
രോഗം സ്ഥിരീകരിച്ച്‌ വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന രണ്ടു പേർ ചാലക്കുടിയിൽ വൈദ്യുതി ജോലിയ്ക്കായി  കരാറുകാർ  കൊണ്ടുവന്ന 35 പേരിൽ ഉൾപ്പെടുന്നതാണ്. മട്ടാഞ്ചേരി ജൂതത്തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയ്ക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.
 നിലവിൽ 142 പേരാണ് രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.   17857 പേർ  നിരീക്ഷണത്തിൽ കഴിയുന്നു.  17700 പേർ വീടുകളിലും 157 പേർ ആശുപത്രികളിലുമാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് പത്തു പേരെ ശനിയാഴ്ച ആശുപത്രിയിലാക്കി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 12 പേരെ വിട്ടയച്ചു. ഇതുവരെ ആകെ 205 പേരാണ് കോവിഡ് വിമുക്തരായി ആശുപത്രി വിട്ടത്. 1721 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 
922 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 384 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top