13 July Monday

മദ്യവിൽപ്പന: ബാറുടമയും ജീവനക്കാരും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

നരേന്ദ്രൻ

നിലമ്പൂർ 
അനധികൃത മദ്യവിൽപ്പന നടത്തിയ ബാർ ഉടമയും ജീവനക്കാരും അറസ്റ്റിൽ.   വണ്ടൂരിലെ സിറ്റി പാലസ് ബാർ ഉടമയും പ്രവാസി വ്യവസായിയുമായ വെള്ളയൂർ ചെറുകാട് വീട്ടിൽ നരേന്ദ്രൻ (51), ജീവനക്കാരായ പുലിക്കോട്ടിൽ സുനിൽ (42), പുള്ളിശേരി രാജു (51), തട്ടാപറമ്പിൽ ചിന്നൻ (60) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്‌. ലോക്ക്‌ ഡൗൺ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിന്റെ സ്റ്റോക്ക് എക്സൈസ് വകുപ്പ് സീൽ ചെയ്തതായിരുന്നു. അത് തകർത്ത് മദ്യമെടുത്ത് വിൽപ്പന നടത്തിയതായി കണ്ടെത്തി.  ജനകീയ ബ്രാൻഡായിരുന്ന ജവാൻ 2000 രൂപക്കാണ് വിറ്റിരുന്നത്‌. ഇത്തരത്തിൽ അഞ്ചുലക്ഷം രൂപയുടെ മദ്യം ബാറിൽനിന്ന് കടത്തിയതായാണ് വിവരം.
പ്രധാന വാർത്തകൾ
 Top