25 May Monday

ശ്രീകണ്ഠന്‍ നായര്‍ക്ക് തണലായി സിപിഐ എം ഓഫീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
രാജപുരം
നാട്ടിൽ എത്താൻ കഴിയാതെ വിഷമിച്ച തിരുവനന്തപുരം പട്ടം ഗീത ഭവനിലെ എ ശ്രീകണ്ഠൻ എന്ന അധ്യാപകന്‌ സിപിഐ എം ചുള്ളിക്കര ലോക്കൽ കമ്മിറ്റി ഓഫീസിൽ താമസിക്കാൻ സൗകര്യം  നൽകി. ചുള്ളിക്കരയിൽ  പിഎസ്‌സി കോച്ചിങ്ങ് ക്ലാസ് നടത്തുന്നതിനായാണ്‌  തിരുവനന്തപുരത്ത് നിന്നും എത്തിയത്. കൊറോണ  നിയന്ത്രണം വന്നതോടെ  കോച്ചിങ് സെന്ററുകളും കടകളും, ഹോട്ടലുകളും, വാഹനങ്ങളും നിർത്തി വെച്ചതോടെ ഭക്ഷണത്തിനടക്കമുള്ള വഴിയടഞ്ഞു.  ശ്രീകണ്ഠൻ നായർ സിപിഐ എം ലോക്കൽ സെക്രട്ടറി സിനുകുര്യാക്കോസിനെ സമീപിച്ചുവിവരമറിയിച്ചു.  ചുള്ളിക്കര ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം താമസിക്കാൻ നൽകുകയും  ഭക്ഷണം തയ്യാറാക്കാൻ പാചകവാതകവും പാത്രങ്ങളും, ഭക്ഷണ സാധനങ്ങളും  സിപിഐ എം പ്രവർത്തകർ എത്തിച്ചുകൊടുത്തു.
പ്രധാന വാർത്തകൾ
 Top