കാസർകോട്
കോൺഗ്രസുകാരെ അക്രമിച്ചുവെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ സിപിഐ എം പ്രവർത്തകരെ കോടതി വെറുതെവിട്ടു. സിപിഐ എം കാസർകോട് ഏരിയാ കമ്മിറ്റി അംഗം ചെർക്കളയിലെ പി ശിവപ്രസാദ്, കെ ഭരതൻ, കെ ഹരീഷൻ, ദാമോദരൻ, രാമകൃഷ്ണൻ എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്(1) മജിസ്ട്രേറ്റ് വന്ദന വെറുതെവിട്ടത്. 2010 നവംബറിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയത്ത് ചെർക്കള കെ കെ പുറത്തുണ്ടായ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് കട്ടാരം നൽകിയ പരാതിയിലായിരുന്നു കേസ്. പ്രതികൾക്ക് വേണ്ടി അഡ്വ. എ ജി നായർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..