19 January Tuesday

വിമതരെ പുറത്താക്കി കോൺഗ്രസ്; കോൺഗ്രസല്ലെന്ന്‌ വിമതൻ

സ്വന്തം ലേഖകൻUpdated: Friday Nov 27, 2020
 
കൽപ്പറ്റ
തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന  കോൺഗ്രസ്‌ പ്രവർത്തകരെ പാർടിയിൽനിന്നും പുറത്താക്കി. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വിമത സ്ഥനാർഥികായിട്ടുള്ള 12 പേരെയാണ്‌ ഡിസിസി പ്രസിഡന്റ്‌  ഐ സി ബാലകൃഷ്‌ൺൻ പുറത്താക്കിയത്‌.  എന്നാൽ താൻ കോൺഗ്രസല്ലെന്ന വാദവുമായി കൽപ്പറ്റയിലെ വിമതൻ ടി ജെ ഐസക്‌ രംഗത്തെത്തി. കൽപ്പറ്റ മണ്ഡലം വൈസ്‌പ്രസിഡന്റ്‌ ഷിഹാബ് കച്ചാസ് ഉൾപ്പെടെയുള്ളവരെയാണ്‌ പുറത്താക്കിയത്‌. വാർഡ്‌ യോഗം വിളിക്കണമെന്ന ചെറിയ ആവശ്യമാണ്‌ താൻ നേതാക്കളോട്‌ ആവശ്യപ്പെട്ടെത്‌. എന്നാൽ നേതൃത്വം തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ്‌ നഗസഭയിലെ 10–-ാം ഡിവിഷനിൽ മത്സരിക്കാൻ തീരുമാനിച്ചത്‌. സ്ഥാനമാനങ്ങളിൽനിന്നും പുറത്താക്കാനേ നേതാക്കൾക്ക്‌ കഴിയൂ. പ്രവർത്തകർ തന്നോടൊപ്പമാണ്‌ മത്സരത്തിൽ ഉറച്ചുനിൽക്കുമെന്നും ഷിഹാബ്‌ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ടി ജെ ഐസക്കാണ്‌ ഇവിടെ കോൺഗ്രസ്‌ സ്ഥാനാർഥി. പാർടിയിൽ ഉയർന്ന പദവി വഹിക്കുന്ന ഇദ്ദേഹത്തെപോലെയുള്ളവർ നഗരസഭാ വാർഡിൽ മത്സരിക്കുന്നത്‌ തന്നെ ഉചിതമല്ലെന്നും ഹിഷാബ്‌ പറഞ്ഞു. മാനന്തവാടി കുഴിനിലം വാർഡിൽ മത്സരിക്കുന്ന  ലേഖ രാജീവനെയും പുറത്താക്കി. ലീഗ്‌ സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്‌  നേതാക്കളുടെ പിന്തുണയോടെയാണ്‌  ലേഖ മത്സരിക്കുന്നത്‌. പ്രചാരണത്തിനൊപ്പമുള്ളത്‌ കോൺഗ്രസ്‌ പ്രവർത്തകരുമാണ്‌. ഇവർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.   വൈത്തരിയിലെ ടി നാസര്‍, അമ്പലവയലിൽ ബേബി കൂവയില്‍, പുല്‍പ്പള്ളിയിലെ ജോമറ്റ്, കുഞ്ഞിമോൻ,   കോട്ടത്തറയിലെ ഇ എഫ് ജോണി, കുഞ്ഞാമ്മന്‍, ഷാജു ബെര്‍ളി മാനന്തവാടി, കെ കെ കൃഷ്ണന്‍ വൈത്തിരി, സുബ്രഹ്മണ്യന്‍ കല്‍പ്പറ്റ എന്നിവരാണ്‌ പുറത്താക്കിയ മറ്റുള്ളവർ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top