തളിപ്പറമ്പ്
തളിപ്പറമ്പ് നഗരസഭയിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർഥിയെ പാർടിയിൽനിന്നും പുറത്താക്കി. നേതാജി വാർഡിൽ മത്സരിക്കുന്ന ടി ടി മാധവനെയാണ് പുറത്താക്കിയത്. നഗരസഭ മുൻ സെക്രട്ടറിയും യുഡിഎഫ് അനുകൂല സർവീസ് സംഘടനാ നേതാവുമാണ് മാധവൻ. മുൻ കെപിസിസി അംഗം കല്ലിങ്കീൽ പത്മനാഭൻ മത്സരിക്കുന്ന പാളയാട് വാർഡിൽ അഭിഭാഷകനും മുൻ മണ്ഡലം സെക്രട്ടറിയുമായ വിനോദ് രാഘവനും പൂക്കോത്ത് തെരു വാർഡിൽ പൊട്ട്യാമ്പി രാഘവനും വിമതരായി മത്സരരംഗത്തുണ്ട്. ഇവർക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. വിമതരായി മത്സരിക്കാനൊരുങ്ങി നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് പിന്മാറിയവരെ ഉൾപ്പെടുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാക്കാഞ്ചാൽ വാർഡിൽ വിമതനായി പത്രിക നൽകി പിന്നീട് പിൻവലിച്ച കെ എൻ അഷ്റഫിനെ ബ്ലോക്ക് ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..