30 November Monday

പൊലീസ്‌ സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

കണ്ണൂർ
പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ കാലാനുസൃതമായി വിപുലീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്‌ ഫണ്ട് പ്രശ്നമാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ്‌ വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂരിന്റെ ചിരകാല അഭിലാഷമാണ് സ്വന്തമായി പുതിയ പൊലീസ് ആസ്ഥാനം. അത്‌ സഫലമാവുകയാണ്‌. ഒമ്പതു കോടി രൂപയാണ് നിർമാണപ്രവർത്തനത്തിന് അനുവദിച്ചത്‌. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന പൊലീസ് സേനയെ മുഖ്യമന്ത്രി പ്രശംസിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top