02 December Wednesday

കാസർകോട്‌ ഏരിയയിൽ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

കാസർകോട്‌ ഏരിയയിൽ ദേശാഭിമാനി വരിക്കാരുടെ വരിസംഖ്യ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ഏറ്റുവാങ്ങുന്നു

കാസർകോട്‌ 

ദേശാഭിമാനി പ്രചാരണത്തിന് കാസർകോട്‌ ഏരിയയിൽ ആവേശത്തുടക്കം. ആദ്യഘട്ടത്തിൽ 510 വരിക്കാരെ ചേർത്തു. 462 മാസ വരിക്കാരെയും 48 വാർഷിക വരിക്കാരെയും ചേർത്തു. വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ ലോക്കൽ സെക്രട്ടറിമാരിൽനിന്നും ഏറ്റുവാങ്ങി. ടി എം എ കരീം അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. 

ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികൾ ചേർത്ത വരിസംഖ്യകളുടെ എണ്ണം ചുവടെ. പാടി‐ 73, മാസവരിക്കാർ‐ 25, വിദ്യാനഗർ‐ 24, മാസവരിക്കാർ‐ 20, ചെങ്കള‐ 60, മാസവരിക്കാർ‐ 3, നെക്രാജെ‐ 55, കാസർകോട്‌‐ 102, മൊഗ്രാൽപുത്തൂർ‐ 56, ആർഡി നഗർ‐ 32, മധൂർ‐ 60.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top